11:41pm 10 November 2026
NEWS
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം കേരളം പരാതി പരിഹാര സെൽ രൂപീകരിച്ചു
21/08/2025  10:32 AM IST
nila
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം കേരളം പരാതി പരിഹാര സെൽ രൂപീകരിച്ചു

കൊച്ചി: സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള പരാതികൾ കേൾക്കാൻ‌ സമിതി രൂപീകരിച്ച് കേരള സർക്കാർ. റിട്ടയേർഡ് അഡീഷണൽ ലോ സെക്രട്ടറി എൻ ജീവൻ ആണ് പരാതി പരിഹാര സെല്ലിന്റെ ചെയർമാൻ. റിട്ടയേർഡ് ചീഫ് കൺസൾട്ടന്റും പൊലീസ് സർജനുമായ  ഡോ. ഗുജ്‌റാൾ പി.ബി, പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അം​ഗങ്ങളുമായാണ് സംസ്ഥാന സർക്കാർ പരാതി പരിഹാര സെൽ രൂപീകരിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ലീഗൽ സെൽ ചെയർമാൻ കൂടിയാണ് ഡോ. വി.ജി. പ്രദീപ് കുമാർ.

 2018ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരമാണ് ഈ മാസം 19ന് സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്. മുൻ കമ്മിറ്റിയുടെ കാലാവധി 2024 ൽ അവസാനിച്ചതിന് ശേഷം പുതിയ കമ്മിറ്റിക്ക് സംസ്ഥാന സർക്കാർ രൂപം കൊടുത്തിരുന്നില്ല.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നിലവിൽ വന്ന് ഏഴ് വർഷത്തിന് ശേഷവും സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ പരിശോധന നടത്തുന്നതിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതിൽ കേരള ഹൈകോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒന്നര വർഷമായി പരാതി പരിഹാര സമിതിയുടെ അഭാവത്തെ കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img